സിഡ്നി: പ്രവാസി മലയാളി ക്യാപ്റ്റൻ സ്തേഫാനോസ് കുര്യൻ കുളത്തുങ്കൽ (88) ഓസ്ട്രേലിയയിലെ സിഡ്നിയിൽ ഒക്ടോബർ 30 വെള്ളിയാഴ്ച നിര്യാതനായി. 1938 ജൂലൈ 8-നായിരുന്നു ജനനം. പരേതയായ മേഴ്സി സ്തേഫാനോസാണ് ഭാര്യ. ഡോ. സോണി സ്റ്റീഫൻ, റോണി സ്റ്റീഫൻ എന്നിവർ മക്കളും ലിയ സ്റ്റീഫൻ, ലിഷ സ്റ്റീഫൻ എന്നിവർ മരുമക്കളുമാണ്. ബെഞ്ചമിൻ, റെബേക്ക, എലിസബത്ത്, നോഹ എന്നിവർ കൊച്ചുമക്കളാണ്.
സംസ്കാര ശുശ്രൂഷകൾ നവംബർ 7 ശനിയാഴ്ച മക്വാറി പാർക്ക് സെമിത്തേരി ആൻഡ് മെമ്മോറിയൽ പാർക്കിലെ മഗ്നോളിയ ചാപ്പലിൽ (Magnolia Chapel, Macquarie Cemetery and Memorial Park, Macquarie Park) നടക്കും. രാവിലെ 10.00 മുതൽ 10.30 വരെ പൊതുദർശനവും, 10.30 മുതൽ 12.10 വരെ സംസ്കാര ശുശ്രൂഷകളും ക്രമീകരിച്ചിരിക്കുന്നു. തുടർന്ന് 12.10 മുതൽ 12.40 വരെ അനുസ്മരണ പ്രഭാഷണങ്ങളും ഓർമ്മക്കുറിപ്പുകളും, 12.40 മുതൽ 1.00 മണി വരെ അന്ത്യോപചാരവും നടക്കും. ഉച്ചയ്ക്ക് 1.00 മുതൽ 1.30 വരെ കബറടക്ക ശുശ്രൂഷകളും തുടർന്ന് 2.30 വരെ സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ബന്ധുമിത്രാദികളുടെയും പ്രവാസി സമൂഹത്തിന്റെയും അഗാധമായ ദുഃഖത്തോടെയാണ് അദ്ദേഹത്തിന്റെ വിയോഗവാർത്ത പങ്കുവെച്ചത്

