സിനിമയുടെ മറവിൽ ഭാരതവിരുദ്ധ അജണ്ട വിൽക്കാൻ നോക്കിയാൽ കത്രിക വീഴും; ഒടിടിക്കും മൂക്കുകയറിടാൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഭാരതത്തിന്റെ പരമാധികാരത്തെയും ആഭ്യന്തര സുരക്ഷയെയും വെല്ലുവിളിക്കുന്ന തരത്തിൽ ഒടിടി (OTT) പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തുവരുന്ന ദേശവിരുദ്ധവും അസന്തുലിതവുമായ ഉള്ളടക്കങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. തിയേറ്റർ റിലീസുകൾക്ക് പുറമെ ഒടിടി വഴി നേരിട്ട് പൊതുപ്രദർശനത്തിന് എത്തുന്ന ചിത്രങ്ങൾക്കും സെൻസർ ബോർഡിന്റെ (CBFC) കർശനമായ അനുമതി നിർബന്ധമാക്കാനാണ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ പുതിയ നീക്കം.

ദിൽജിത്ത് ദൊസാഞ്ജ് നായകനായ ‘സത്‌ലജ്’ (Satluj) എന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളുടെ നിയമപരമായ ലൂപ്ഹോളുകൾ (നിയമത്തിലെ പോരായ്മകൾ) മുതലെടുത്ത് റിലീസ് ചെയ്ത പശ്ചാത്തലത്തിലാണ് രാജ്യസുരക്ഷ മുൻനിർത്തിയുള്ള ഈ നിർണ്ണായക തീരുമാനം. ഭാരതവിരുദ്ധ അജണ്ടകൾ ഒളിച്ചുകടത്താനുള്ള താവളമായി ഡിജിറ്റൽ മാധ്യമങ്ങളെ മാറ്റാൻ അനുവദിക്കില്ലെന്ന ശക്തമായ സന്ദേശമാണ് മോദി സർക്കാർ ഇതിലൂടെ നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *