ലഹരി ശൃംഖലകൾ തകർക്കാൻ കേന്ദ്രം; സെപ്റ്റംബർ മുതൽ രാജ്യവ്യാപക പരിശോധന

ന്യൂഡൽഹി: രാജ്യത്തെ ലഹരി ശൃംഖലകൾ തകർക്കുന്നതിനായി ഒരു വർഷം നീളുന്ന കർശന പരിശോധനകളും പ്രതിരോധ നടപടികളും നടത്താൻ കേന്ദ്ര സർക്കാർ. സെപ്റ്റംബർ മുതൽ നടപടികൾ ആരംഭിക്കും. ലഹരിക്കടത്ത് കേസുകളിലെ പ്രതികളെ പിടികൂടുന്നതിനൊപ്പം മെഡിക്കൽ ഷോപ്പുകൾ വഴി ഔഷധ ലഹരിമരുന്നുകൾ വഴിതിരിച്ചുവിടുന്നത് തടയുകയും ജയിലുകളിൽ പരിശോധന ശക്തമാക്കുകയും ചെയ്യുകയാണ് പ്രധാന ലക്ഷ്യം.

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) തയാറാക്കുന്ന കർമപദ്ധതി പ്രകാരമായിരിക്കും പരിശോധനകളും മറ്റ് നടപടികളും. ഓരോ 15 ദിവസവും പ്രത്യേക വിഷയങ്ങൾ കേന്ദ്രീകരിച്ചാകും പ്രവർത്തനങ്ങൾ നടത്തുക.

2027 ഓഗസ്റ്റ് വരെ 24 വ്യത്യസ്ത നടപടികൾ നടപ്പാക്കാനാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി. രാജ്യത്തെ വിവിധ മേഖലകളിലെ ലഹരി വിതരണ ശൃംഖലകൾ കണ്ടെത്തി അവയുടെ പ്രവർത്തനം തടയുന്നതിനൊപ്പം ലഹരിമരുന്നുകളുടെ അനധികൃത ഉപയോഗവും വിതരണവും നിയന്ത്രിക്കുന്നതിനാണ് നടപടികൾ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *