ബാലസംരക്ഷണ സംവിധാനങ്ങൾ ഏകോപിപ്പിക്കും ; ഏകീകൃത ഡിജിറ്റൽ ഡാഷ്ബോർഡ് പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാതല ബാലസംരക്ഷണ സംവിധാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ കൃത്യമായി ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സജ്ജമാക്കിയ ഏകീകൃത ഡിജിറ്റൽ ഡാഷ്ബോർഡ് പ്രവർത്തനം ആരംഭിച്ചു. ഡാഷ്ബോർഡിന്റെ ലോഞ്ചിംഗ് തിരുവനന്തപുരത്തെ മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവ്വഹിച്ചു.

കമ്മീഷന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ നിന്ന് പ്രതിമാസാടിസ്ഥാനത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ സംയോജിപ്പിച്ചാണ് ഈ ഏകീകൃത ഡിജിറ്റൽ സംവിധാനം ഒരുക്കിയിരിക്കുന്നത്. ബാലനീതി നിയമം, പോക്‌സോ (POCSO) കേസുകൾ, കുട്ടികളുടെ അവകാശ സംരക്ഷണം, പുനരധിവാസം, നിയമസഹായം, കേസുകളുടെ പുരോഗതി തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട തത്സമയ (Real-time) വിവരങ്ങൾ ഇനി മുതൽ ഈ ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാകും.

ജില്ലകളിൽ നിന്നുള്ള ബാലസംരക്ഷണ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഏകീകൃത രൂപത്തിൽ ലഭിക്കുന്നതോടെ സംസ്ഥാനതലത്തിൽ കാര്യക്ഷമമായ തത്സമയ വിലയിരുത്തലുകൾ നടത്താൻ സാധിക്കും. വിവരങ്ങൾ ഒരൊറ്റ ഡിജിറ്റൽ സംവിധാനത്തിലേക്ക് എത്തുന്നതോടെ നയപരമായ തീരുമാനങ്ങൾ വേഗത്തിലും കൃത്യതയോടും കൈക്കൊള്ളാൻ സർക്കാരിനും കമ്മീഷനും സാധിക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ, ബാലസംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തമാക്കാനും ഈ പുതിയ ഡിജിറ്റൽ ഡാഷ്‌ബോർഡ് വഴിയൊരുക്കും

Leave a Reply

Your email address will not be published. Required fields are marked *