ഉദ്ഘാടനം കഴിഞ്ഞ് 12 ദിവസത്തിനകം ഉത്തർപ്രദേശ് എക്‌സ്പ്രസ് വേയിൽ വിള്ളൽ; നിർമാണ ഗുണനിലവാരത്തിൽ ചോദ്യങ്ങൾ

ലഖ്നൗ: ഉദ്ഘാടനം കഴിഞ്ഞ് 12 ദിവസത്തിനകം ഉത്തർപ്രദേശിലെ ലഖ്നൗ–കാൺപൂർ ഗ്രീൻഫീൽഡ് നാഷണൽ എലിവേറ്റഡ് എക്‌സ്പ്രസ് വേയുടെ ഉന്നാവോ ജില്ലയിലെ ഒരു ഭാഗത്ത് റോഡ് ഉപരിതലത്തിൽ വിള്ളലും ഇടിച്ചിലും കണ്ടെത്തി. സംഭവം നിർമാണ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്.

കനത്ത മഴയെ തുടർന്നാണ് റോഡിന്റെ ഒരു ഭാഗത്ത് ഉപരിതലം തെന്നിമാറുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തത്. വിവരമറിഞ്ഞ് ദേശീയപാത അതോറിറ്റിയുടെയും നിർമാണ കമ്പനിയുടെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. കേടുപാടുകൾ പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടികൾ ആരംഭിച്ചതായും സംഭവത്തിന്റെ കാരണം പരിശോധിച്ചുവരുകയാണെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *