നദികളിലെയും അണക്കെട്ടുകളിലെയും മണലും എക്കലും നീക്കംചെയ്യാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിലും അണക്കെട്ടുകളിലും അടിഞ്ഞുകൂടിയ മണലും എക്കലും (സിൽറ്റ്) ശാസ്ത്രീയമായി നീക്കം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ജലസംഭരണശേഷി വർധിപ്പിക്കുന്നതിനും പ്രളയസാധ്യത കുറയ്ക്കുന്നതിനും ജലപ്രവാഹം സുഗമമാക്കുന്നതിനുമാണ് നടപടി. ഇതിനായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പദ്ധതി നടപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു.

ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ നദികൾ, അണക്കെട്ടുകൾ, കനാലുകൾ എന്നിവിടങ്ങളിലെ അടിഞ്ഞുകൂടിയ മണലും എക്കലും ഘട്ടംഘട്ടമായി നീക്കം ചെയ്യും. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കി നിലവിലുള്ള നിയമങ്ങളും ശാസ്ത്രീയ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും പ്രവർത്തനങ്ങൾ നടത്തുക.

അടിഞ്ഞുകൂടിയ എക്കൽ നീക്കം ചെയ്യുന്നതിലൂടെ അണക്കെട്ടുകളുടെ സംഭരണശേഷി വർധിക്കുമെന്നും നദികളുടെ ഒഴുക്കുശേഷി മെച്ചപ്പെടുമെന്നും സർക്കാർ വിലയിരുത്തുന്നു. ഇതുവഴി മഴക്കാലത്ത് വെള്ളക്കെട്ടും പ്രളയഭീഷണിയും കുറയ്ക്കാനും ജലസ്രോതസുകളുടെ കാര്യക്ഷമമായ പരിപാലനത്തിനും സഹായകരമാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *