വിജയവാഡ: 2047-ഓടെ ‘വികസിത ഇന്ത്യ’ എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ ഗ്രാമീണ സ്ത്രീകളുടെ സജീവ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. വിജയവാഡയിൽ ദേശീയ സരസ് മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
സ്വയംസഹായ സംഘങ്ങൾ സ്ത്രീകളെ സാമ്പത്തികമായും സാമൂഹികമായും ശാക്തീക രിക്കുന്നതിൽ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. ഇത്തരം കൂട്ടായ്മകളിലൂടെ സ്ത്രീകൾ സ്വന്തം കുടുംബങ്ങൾക്കു മാത്രമല്ല, ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്കും രാജ്യത്തിന്റെ സമഗ്ര വികസന ത്തിനും വലിയ സംഭാവനകളാണ് നൽകുന്നതെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. ഗ്രാമീണ മേഖലയിലെ സ്ത്രീ സംരംഭകരുടെ ഉൽപന്നങ്ങൾക്കും കരകൗശല വസ്തുക്കൾക്കും വിപണി കണ്ടെത്താനും അവരുടെ സ്വാശ്രയത്വം ഉറപ്പുവരുത്താനും ഇത്തരം മേളകൾ വഴിയൊരുക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.

