സ്ത്രീവിരുദ്ധതയ്‌ക്കെതിരായ ഡിജിറ്റൽ കാമ്പെയ്ൻ; ഓസ്‌ട്രേലിയൻ റേഡിയോ സമ്രാട്ടുകളുടെ പതനത്തിന് പിന്നിൽ ‘മാഡ് ഫക്കിംഗ് വിച്ചസ്

സിഡ്‌നി: റേറ്റിംഗ് സമ്മർദ്ദങ്ങൾക്കപ്പുറം, ശക്തമായ ജനകീയ ഡിജിറ്റൽ പ്രതിഷേധങ്ങളാണ് പ്രമുഖ ഓസ്‌ട്രേലിയൻ റേഡിയോ അവതാരകരായ കൈൽ സാൻഡിലാൻഡ്‌സിന്റെയും ജാക്കി ഓ ഹെൻഡേഴ്‌സന്റെയും റേഡിയോ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് പിന്നിലെന്ന് പുതിയ വെളിപ്പെടുത്തൽ. മാധ്യമങ്ങളിലെ സ്ത്രീവിരുദ്ധത, വംശീയത, വിവേചനം എന്നിവയ്‌ക്കെതിരെ ഉപഭോക്തൃ ബഹിഷ്‌കരണങ്ങൾ സംഘടിപ്പിക്കുന്ന ഓസ്‌ട്രേലിയൻ കൂട്ടായ്മയായ ‘മാഡ് ഫക്കിംഗ് വിച്ചസ്’ (MFW) ഉൾപ്പെടെയുള്ള സ്ത്രീശബ്ദങ്ങളുടെ ഇടപെടലുകളാണ് ഇവരുടെ ജനപ്രീതി ഇല്ലാതാക്കിയതെന്ന് മാധ്യമ വ്യവസായ രംഗത്തെ പ്രമുഖർ വ്യക്തമാക്കുന്നു.

വിവാദങ്ങൾ റേഡിയോ നെറ്റ്‌വർക്കായ എ.ആർ.എന്നിന്റെ (ARN) ബ്രാൻഡിന്റെ ഭാഗമായാണ് വർഷങ്ങളായി മാനേജ്‌മെന്റ് കണ്ടിരുന്നതെങ്കിലും, പ്രേക്ഷകരുടെ സാംസ്‌കാരികമായ മാറ്റവും പരസ്യദാതാക്കളുടെ പിന്മാറ്റവും എക്‌സിക്യൂട്ടീവുകളെ ഭയപ്പെടുത്തിയിരുന്നു. ഓൺലൈൻ മാധ്യമങ്ങളിലൂടെ ഉയർന്ന ശക്തമായ വിമർശനങ്ങൾ കൈലിനും ജാക്കിക്കും എതിരായ പൊതുജനവികാരം രൂപപ്പെടുത്തുന്നതിൽ പൂർണ്ണമായും വിജയിച്ചു.

അതേസമയം, കൈലിന്റെയും ജാക്കിയുടെയും പതനം നെറ്റ്‌വർക്കിലെ പുതിയ അവതാരകരായ എഡ്ഡി മഗ്വെയർ, കാൾ സ്റ്റെഫാനോവിക് എന്നിവരുടെ ഭാവിക്ക് മേലും ആശങ്ക ഉയർത്തുന്നുണ്ട്. ഇവർക്കെതിരെ നിലവിൽ ഇത്തരം ആരോപണങ്ങൾ ഒന്നുമില്ലെങ്കിലും, അഹംഭാവം നിറഞ്ഞ പഴയകാല റേഡിയോ അവതരണ ശൈലിയോട് പുതിയ തലമുറ ഒട്ടും യോജിക്കുന്നില്ലെന്നും, സമാനമായ ഡിജിറ്റൽ പ്രതിഷേധങ്ങൾ ഇവർക്കെതിരെയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും എ.ആർ.എന്നിലെ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു

Leave a Reply

Your email address will not be published. Required fields are marked *