മെഡിക്കൽ സ്റ്റോറുകൾ വഴിയുള്ള മയക്കുമരുന്ന് വിതരണം; കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ ചില മെഡിക്കൽ സ്റ്റോറുകൾ കേന്ദ്രീകരിച്ച് വിവിധ രൂപങ്ങളിലുള്ള മയക്കുമരുന്നുകൾ അനധികൃതമായി വിതരണം ചെയ്യുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മരുന്നുകളുടെ മറവിൽ ലഹരിവസ്തുക്കൾ വിൽക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഡെമോക്രാറ്റിക് സോഷ്യൽ മൂവ്‌മെൻ്റ് (ഡി.എസ്‌.എം) തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളിൽ സംഘടിപ്പിച്ച ലീഡർ കെ. കരുണാകരൻ അനുസ്‌മരണ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ഡി.എസ്‌.എമ്മിന്റെ ഈ വർഷത്തെ ‘കർമ്മശ്രേഷ്ഠ പുരസ്കാരം’ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സമ്മാനിച്ചു. ഹൈക്കോടതി റിട്ട. ജഡ്‌ജി ജസ്റ്റിസ് ബി. കെമാൽ പാഷയാണ് പുരസ്കാര സമർപ്പണം നിർവഹിച്ചത്. രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *