ഫിലിപ്പീൻസിലെ ഭൂചലനം: ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

ഫിലിപ്പീൻസിലെ മിൻഡനാവോ മേഖലയെ തിങ്കളാഴ്ച ബാധിച്ച 7.8 തീവ്രതയുള്ള ശക്തമായ ഭൂചലനത്തിൽ ജീവഹാനിയും വ്യാപക നാശനഷ്ടവും ഉണ്ടായതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫിലിപ്പീൻസ് ജനതയോടും സർക്കാരിനോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച അദ്ദേഹം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. ഇന്ത്യ ഫിലിപ്പീൻസിനൊപ്പമുണ്ടാകുമെന്നും അദ്ദേഹം സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചു.

ഫിലിപ്പീൻസിന്റെ തെക്കൻ ഭാഗമായ മിൻഡനാവോയ്ക്ക് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിൽ കുറഞ്ഞത് 32 പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. നിരവധി കെട്ടിടങ്ങൾ തകർന്നതോടൊപ്പം മണ്ണിടിച്ചിലും വ്യാപക നാശനഷ്ടവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭൂചലനത്തെ തുടർന്ന് വിവിധ രാജ്യങ്ങൾ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് അത് പിൻവലിച്ചു.

ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ നടപടികളും തുടരുകയാണ്. സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചില വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *