ഖാരിഫ് സീസണിൽ രാസവള ലഭ്യത ഉറപ്പ്; ആശങ്ക വേണ്ടെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വരാനിരിക്കുന്ന 2026 ഖാരിഫ് കൃഷി സീസണിലേക്ക് രാജ്യത്ത് രാസവള ലഭ്യത ശക്തമാണെന്ന് കേന്ദ്ര രാസവള വകുപ്പ് ജോയിന്റ് സെക്രട്ടറി അപർണ എസ്. ശർമ്മ അറിയിച്ചു. കർഷകരുടെ ആവശ്യകതയേക്കാൾ കൂടുതൽ വളം നിലവിൽ സ്റ്റോക്കുണ്ടെന്നും വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും അവർ വ്യക്തമാക്കി.

ഈ സീസണിലേക്ക് ആകെ ആവശ്യമായ 390.54 ലക്ഷം മെട്രിക് ടൺ വളത്തിന് എതിരെ 193.38 ലക്ഷം മെട്രിക് ടൺ ഇതിനോടകം തന്നെ സ്റ്റോക്കായി ലഭ്യമാണ്. അതായത് സീസൺ തുടങ്ങുന്നതിന് മുൻപ് തന്നെ ആവശ്യകതയുടെ 50 ശതമാനത്തോളം വളം സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. കൃത്യമായ ആസൂത്രണത്തിലൂടെ വളം ലഭ്യത നിരീക്ഷിക്കുന്നുണ്ടെന്നും കർഷകർക്ക് സുഗമമായി കൃഷി ഇറക്കാമെന്നും മന്ത്രാലയം അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *