ഫിഫ ലോകകപ്പ്: ഇന്ന് നാല് മത്സരങ്ങൾ; ബ്രസീലിന്റെ ആദ്യ പോരാട്ടം മൊറോക്കോയ്ക്കെതിരെ

ന്യൂജഴ്സി: ഫിഫ 2026 ലോകകപ്പിൽ ഇന്ന് നാല് മത്സരങ്ങളാണ് അരങ്ങേറുന്നത്. ഇന്ത്യൻ സമയം അർധരാത്രി 12.30ന് ഖത്തർ–സ്വിറ്റ്സർലൻഡ് മത്സരത്തോടെയാണ് ദിവസത്തെ പോരാട്ടങ്ങൾക്ക് തുടക്കമാകുന്നത്.

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രസീലിന്റെ ആദ്യ മത്സരം ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 3.30ന് നടക്കും. ആഫ്രിക്കൻ ശക്തരായ മൊറോക്കോയാണ് ബ്രസീലിന്റെ എതിരാളികൾ.

പരിക്ക് കാരണം വിശ്രമത്തിലായ നെയ്മറുടെ അഭാവത്തിൽ വിനീഷ്യസ് ജൂനിയറെ ഉൾപ്പെടെയുള്ള താരങ്ങളിലാണ് ബ്രസീൽ പ്രതീക്ഷയർപ്പിക്കുന്നത്. ‘കാനറികൾ’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ബ്രസീൽ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ മികച്ച തുടക്കം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.

തുടർന്ന് രാവിലെ 6.30ന് ഹെയ്തി–സ്കോട്‍ലൻഡ് മത്സരവും 9.30ന് ഓസ്ട്രേലിയ–തുർക്കി മത്സരവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *