വിനോദിനിക്കുള്ള ധനസഹായം ഉടൻ; കുടിശികയും വിതരണം ചെയ്യാൻ നിർദേശം

തിരുവനന്തപുരം: വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം നാല് മാസമായി മുടങ്ങിയ സംഭവത്തിൽ മുഖ്യമന്ത്രി ഇടപെട്ടു. വനിതാ-ശിശുക്ഷേമ വകുപ്പിന്റെ സ്പോൺസർഷിപ്പ് പദ്ധതിയിലൂടെയാണ് വിനോദിനിക്ക് ധനസഹായം അനുവദിച്ചിരുന്നതെന്ന് വകുപ്പ് ഡയറക്ടർ മുഖ്യമന്ത്രിയെ അറിയിച്ചു.

പദ്ധതിക്കായി കേന്ദ്രസർക്കാരിന്റെ വിഹിതം ഉൾപ്പെടെയുള്ള ഫണ്ടുകളാണ് ഉപയോഗിക്കുന്നത്. പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ ഫണ്ട് ലഭിക്കുന്നതിൽ കാലതാമസം ഉണ്ടായതിനാലാണ് ധനസഹായ വിതരണം മുടങ്ങിയതെന്നും, നിലവിൽ ലഭ്യമായ മറ്റ് ഫണ്ടുകൾ ഉപയോഗിച്ച് കുടിശിക ഉൾപ്പെടെയുള്ള തുക ഉടൻ വിതരണം ചെയ്യുമെന്നും വകുപ്പ് ഡയറക്ടർ അറിയിച്ചു.

ധനസഹായ വിതരണം മുടങ്ങാൻ ഇടയായ സാഹചര്യം അന്വേഷിക്കാൻ വനിതാ-ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് മുഖ്യമന്ത്രി നിർദേശം നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *