കൊയിലാണ്ടിയിൽ വയൽപ്രദേശത്തിന് തീപിടിച്ചു; അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കി

കൊയിലാണ്ടി: കൊയിലാണ്ടി കൊടക്കാട്ട് മുറിയിൽ റെയിൽവേ പാളത്തിന് സമീപത്തെ വയൽപ്രദേശത്ത് വൻ തീപിടുത്തം. ഉണങ്ങിനിൽക്കുന്ന പുല്ലിന് തീപിടിച്ചതിനെത്തുടർന്ന് പുക പടർന്നത് നാട്ടുകാരെയും യാത്രക്കാരെയും ആശങ്കയിലാക്കി. വിവരമറിഞ്ഞ് കൊയിലാണ്ടിയിൽ നിന്നും സീനിയർ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന ഉടനടി സ്ഥലത്തെത്തി.

കാറ്റുള്ളതിനാൽ തീ അതിവേഗം പടരാൻ സാധ്യതയുണ്ടായിരുന്നെങ്കിലും, ഫയർ ബീറ്ററുകൾ (Fire Beaters) ഉപയോഗിച്ച് തല്ലിക്കെടുത്തിയാണ് സേനാംഗങ്ങൾ തീ പൂർണ്ണമായും അണച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും വേനൽ കടുത്തതോടെ പ്രദേശത്തെ അടിക്കാടുകൾക്കും പുല്ലിനും തീപിടിക്കാനുള്ള സാധ്യത മുൻനിർത്തി ജാഗ്രത പാലിക്കണമെന്ന് അഗ്നിരക്ഷാസേന നിർദ്ദേശിച്ചു. മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *