പാർക്ക് ചെയ്ത കാറിനുള്ളിൽ കുടുങ്ങി അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ അബദ്ധത്തിൽ കുടുങ്ങിയ അഞ്ചുവയസ്സുകാരി ശ്വാസംമുട്ടി മരിച്ചു. തെലങ്കാന നൽഗൊണ്ടയിലാണ് സംഭവം

വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി ഇതിനിടെ കാറിനുള്ളിൽ കയറുകയും അബദ്ധത്തിൽ കാർ ലോക്കാവുകയുമായിരുന്നു. കുട്ടി കാറിനുള്ളിൽ ഉണ്ടെന്ന് അറിയാതിരുന്ന വീട്ടുകാർ ഏറെ നേരമായി കുട്ടിയെ കാണാതിരുന്നതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബോധരഹിതയായ നിലയിൽ കാറിനുള്ളിൽ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.​

കടുത്ത ചൂടും കാറിനുള്ളിലെ വായുസഞ്ചാരമില്ലായ്മയുമാണ് മരണത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടികൾ കളിക്കുന്നതിനിടെ കാറുകൾക്കുള്ളിൽ കയറുന്നത് ശ്രദ്ധിക്കണമെന്നും ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *