ഫ്ളൈറ്റ് റദ്ദായി; ദീപാ ദാസ് മുൻഷിയുടെ തിരുവനന്തപുരം യാത്ര മുടങ്ങി, മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ആകാംക്ഷ തുടരുന്നു

ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ, എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുടെ തിരുവനന്തപുരത്തേക്കുള്ള യാത്ര ഫ്ളൈറ്റ് റദ്ദായതിനെ തുടർന്ന് മുടങ്ങി. ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് എത്താനായിരുന്നു തീരുമാനം. എന്നാൽ ഫ്ളൈറ്റ് കാൻസലായതോടെ അവർ വിമാനത്താവളത്തിൽ നിന്ന് മടങ്ങിയതായാണ് റിപ്പോർട്ട്. മറ്റൊരു ഫ്ളൈറ്റ് ലഭിക്കുന്നതോടെ അവർ തിരുവനന്തപുരത്തേക്ക് എത്തുമെന്നാണ് വിവരം.

കേരളത്തിലെ മുഖ്യമന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട അന്തിമ ചർച്ചകൾക്കായാണ് ദീപാ ദാസ് മുൻഷി തിരുവനന്തപുരത്തേക്ക് എത്താനിരുന്നതെന്ന സൂചനകളുണ്ട്. മുഖ്യമന്ത്രിസ്ഥാനത്തിനായി പരിഗണിക്കപ്പെടുന്ന വി. ഡി സതീശൻ ,കെ.സി വേണുഗോപാൽ ,രമേശ് ചെന്നിത്തല എന്നീ നേതാക്കളുടെ പക്ഷങ്ങൾക്കിടയിൽ വലിയ ആകാംക്ഷ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *