തെരുവുനായക്കൾക്ക് ഭക്ഷണം നൽകാൻ ഇനി സർക്കാർ അനുമതി വേണം; കടുത്ത നിയന്ത്രണങ്ങളുമായി മൃഗക്ഷേമ വകുപ്പിന്റെ കരട് മാർഗ്ഗരേഖ

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായക്കൾക്ക് ഭക്ഷണം നൽകുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി മൃഗക്ഷേമ വകുപ്പ്. ഇത് സംബന്ധിച്ച പുതിയ കരട് മാർഗ്ഗരേഖ വകുപ്പ് പുറത്തിറക്കി. പുതിയ വ്യവസ്ഥകൾ പ്രകാരം തെരുവുനായക്കൾക്ക് ഭക്ഷണം നൽകാൻ ആഗ്രഹിക്കുന്നവർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങുകയും ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കൈവശം വെക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്.

മൃഗക്ഷേമ വകുപ്പ് തയ്യാറാക്കിയ കരട് മാർഗ്ഗരേഖ അന്തിമ അംഗീകാരത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറി. അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിൽ തെരുവുനായക്കൾക്ക് ഭക്ഷണം നൽകുന്നത് തടയാനും കൃത്യമായ മേൽനോട്ടം ഉറപ്പാക്കാനുമാണ് ഈ നടപടിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *