മഹാരാഷ്ട്രയിൽ കനത്ത മഴ; മുംബൈയിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് വർക്ക് ഫ്രം ഹോം നിർദേശം

മുംബൈ: മഹാരാഷ്ട്രയിൽ തുടരുന്ന കനത്ത മഴയെ തുടർന്ന് മുംബൈയിലെ ജനജീവിതം വ്യാപകമായി ബാധിച്ചു. സ്ഥിതിഗതികൾ പരിഗണിച്ച് സ്വകാര്യ സ്ഥാപനങ്ങൾ കഴിയുന്നിടത്തോളം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം (WFH) അനുവദിക്കണമെന്ന് മഹാരാഷ്ട്ര സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. അത്യാവശ്യമല്ലാത്ത സർക്കാർ ഓഫീസുകൾ അർധദിവസം മാത്രം പ്രവർത്തിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് നഗരത്തിലെ പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെട്ടു. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. അതേസമയം, മുംബൈ–പൂനെ എക്സ്പ്രസ് വേയും മുൻകരുതൽ നടപടിയുടെ ഭാഗമായി അടച്ചു.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുംബൈയിലും സമീപ ജില്ലകളിലും അതിശക്തമായ മഴയ്ക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തനിവാരണ സംഘങ്ങളെയും മറ്റ് അടിയന്തരസേവന വിഭാഗങ്ങളെയും ജാഗ്രതയിൽ വിന്യസിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *