ആലപ്പുഴ: ആലപ്പുഴ – എറണാകുളം ദേശീയപാതയിലെ നിർമ്മാണ മേഖലയിൽ കൂറ്റൻ പെരുമ്പാമ്പ് ഇഴഞ്ഞുനീങ്ങി. അരൂർ ക്ഷേത്രത്തിന് വടക്കുവശം പുലർച്ചെ ആറ് മണിയോടെയാണ് സംഭവം.
കിഴക്കുഭാഗത്തുനിന്ന് തിരക്കേറിയ ദേശീയപാതയിലൂടെ ഇഴഞ്ഞുനീങ്ങിയ പെരുമ്പാമ്പ് സമീപത്തുള്ള കാനയിലൂടെ ഉള്ളിലേക്ക് കടന്നുപോവുകയായിരുന്നു. തിരക്കേറിയ സമയമായതിനാൽ വാഹനങ്ങൾ ഏറെ ശ്രദ്ധാപൂർവ്വമാണ് ഇതുവഴി കടന്നുപോയത്. പൊതുപ്രവർത്തകനായ ബി. അൻഷാദാണ് പാമ്പിന്റെ ദൃശ്യങ്ങൾ പകർത്തിയത്.

