ആലപ്പുഴ: ഗ്യാസ് ക്ഷാമം കുറഞ്ഞിട്ടും ജില്ലയിലെ ഹോട്ടലുകളിൽ ഭക്ഷണസാധനങ്ങൾക്കും ചായയ്ക്കും അമിതവില ഈടാക്കുന്നത് തുടരുകയാണെന്ന് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബി. അൻഷാദ് ആരോപിച്ചു.
പച്ചക്കറി, പാൽ, പഞ്ചസാര തുടങ്ങിയവയുടെ വിലക്കയറ്റം ചൂണ്ടിക്കാട്ടിയാണ് ഹോട്ടലുടമകൾ ഉയർന്ന നിരക്ക് ഈടാക്കുന്നത്. തോന്നിയതുപോലെ വില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ അധികൃതർ ശക്തമായ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൂടാതെ പല കടകളും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവർത്തിക്കുന്നതെന്നും, ഫുഡ് സേഫ്റ്റി വിഭാഗം അനങ്ങാപ്പാറ നയം ഉപേക്ഷിച്ച് പരിശോധനകൾ കർശനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

