ഇറാൻ–ഇസ്രയേൽ യുദ്ധത്തിന്റെ ആഘാതം; എയർലൈൻ–ചെറുകിട വ്യവസായങ്ങൾക്ക് ₹18,100 കോടി പാക്കേജ്

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ ഇറാൻ–ഇസ്രയേൽ സംഘർഷത്തിന്റെ സാമ്പത്തിക ആഘാതം മറികടക്കാൻ കേന്ദ്ര സർക്കാർ ₹18,100 കോടി രൂപയുടെ പ്രത്യേക സഹായപാക്കേജ് പ്രഖ്യാപിച്ചു. ‘എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം’ വഴിയാണ് സഹായം നൽകുന്നത്.

ചെറുകിട, ഇടത്തരം വ്യവസായങ്ങൾ (MSME)ക്കും എയർലൈൻ മേഖലയ്ക്കുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ പദ്ധതിയിലൂടെ ഏകദേശം ₹2.55 ലക്ഷം കോടി രൂപയുടെ അധിക വായ്പാ പ്രവാഹം വിപണിയിൽ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൽ ₹5,000 കോടി എയർലൈൻ മേഖലയ്ക്കായി മാറ്റിവെച്ചിട്ടുണ്ട്.

സംഘർഷത്തെ തുടർന്ന് ഉയർന്ന ഇന്ധനവില, വിതരണ ശൃംഖല തടസ്സങ്ങൾ, ചെലവുകൂടൽ തുടങ്ങിയ പ്രശ്നങ്ങൾ കാരണം ഈ മേഖലകൾ സാമ്പത്തിക സമ്മർദ്ദം നേരിടുന്ന സാഹചര്യത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്.

പദ്ധതി പ്രകാരം എം എസ് എം ഇ കൾക്ക് 100% ക്രെഡിറ്റ് ഗ്യാരണ്ടി ലഭിക്കും. മറ്റ് സ്ഥാപനങ്ങൾക്കും എയർലൈൻ കമ്പനികൾക്കും 90% വരെ ഗ്യാരണ്ടിഎയർലൈൻ കമ്പനികൾക്ക് പരമാവധി ₹1,500 കോടി വരെ വായ്പ ലഭ്യമാക്കാംമറ്റു സ്ഥാപനങ്ങൾക്ക് പ്രവർത്തന മൂലധനമായി ₹100 കോടി വരെ വായ്പ ലഭിക്കും

എയർലൈൻ മേഖലയ്ക്ക് ഏഴ് വർഷവും (രണ്ട് വർഷം മൊറട്ടോറിയം ഉൾപ്പെടെ), എം എസ്ക എം ഇകൾക്ക് അഞ്ച് വർഷവും (ഒരു വർഷം മൊറട്ടോറിയം ഉൾപ്പെടെ) വായ്പാ കാലാവധി നിശ്ചയിച്ചിട്ടുണ്ട്.

ബിസിനസുകൾ നിലനിർത്താനും തൊഴിൽ നഷ്ടം ഒഴിവാക്കാനും വിതരണ ശൃംഖല സ്ഥിരത നിലനിർത്താനുമാണ് ഈ പാക്കേജിന്റെ പ്രധാന ലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

ഫെബ്രുവരിയിൽ ആരംഭിച്ച പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ആഘാതം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലേക്കും വ്യാപിച്ചതിനാലാണ് കേന്ദ്രത്തിന്റെ ഈ അടിയന്തര ഇടപെടൽ.

Leave a Reply

Your email address will not be published. Required fields are marked *