തൊടുപുഴ മർച്ചന്റ്സ് യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന റാലിയും പൊതുസമ്മേളനവും മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു

തൊടുപുഴ: തൊടുപുഴ മർച്ചന്റ്സ് യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന റാലിയും പൊതുസമ്മേളനവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചടങ്ങിന്റെ ഉദ്ഘാടനം കേരള ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവ്വഹിച്ചു. നാടിന്റെ ഐക്യവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാൻ വ്യാപാരി സമൂഹവും പൊതുജനങ്ങളും ഒന്നിച്ച് അണിനിരക്കണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

തൊടുപുഴ മർച്ചന്റ്സ് യൂത്ത് വിങ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം ജനറൽ കൺവീനർ താജു എം.ബി സ്വാഗതം ആശംസിച്ചു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എ. സലിംകുട്ടി മുഖ്യപ്രഭാഷണം നടത്തി.

രണ്ടായിരത്തോളം സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ പങ്കെടുത്ത റാലി മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ ഫ്ലാഗ് ഓഫ് ചെയ്തു. സ്വാതന്ത്ര്യദിന സന്ദേശം വിളിച്ചോതുന്ന നിരവധി പ്ലോട്ടുകൾ റാലിയിൽ അണിനിരന്നു. റാലിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടീമുകൾക്കുള്ള മാന്തളിരുംപാറ എം.എൻ. രവി മെമ്മോറിയൽ ട്രോഫിയും ക്യാഷ് അവാർഡും ചടങ്ങിൽ വിതരണം ചെയ്തു.

വാർഡ് കൗൺസിലർ ഗോപാലകൃഷ്ണൻ, കൗൺസിലർമാരായ ലിറ്റി ജോസഫ്, ബിജി സുരേഷ്, കെ.വി.വി.ഇ.എസ് ജില്ലാ ഭാരവാഹികളായ പി.എസ്. മോഹൻദാസ്, സാലി എസ്. മുഹമ്മദ്, മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജിമ്മി കുര്യൻ, ട്രഷറർ അഭിലാഷ് ഇ.എ, ഇടുക്കി ജില്ലാ യൂത്ത് വിങ് ഭാരവാഹികളായ പ്രജീഷ് രവി, രമേഷ് പി.കെ, മർച്ചന്റ്സ് യൂത്ത് വിങ് ഭാരവാഹികളായ ഗോപു ഗോപൻ, അനസ് പെരുനിലം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മർച്ചന്റ്സ് യൂത്ത് വിങ് ജനറൽ സെക്രട്ടറി ജോർജ്കുട്ടി ജോസ് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *