ഓക്ക്‌ലൻഡ്: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ബന്ധം കേവലം നയതന്ത്രത്തിനപ്പുറം പരസ്പര സൗഹൃദത്തിലും മൂല്യങ്ങളിലും അധിഷ്ഠിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂസിലൻഡിലെ തദ്ദേശീയമായ ഒരു മനോഹര പാരമ്പര്യത്തെ ഉദ്ധരിച്ചാണ് പ്രധാനമന്ത്രി ഇരുരാജ്യങ്ങളും തമ്മിലുള്ള ആത്മബന്ധത്തെ വിശേഷിപ്പിച്ചത്. നൂറ്റാണ്ടുകളായി ഇവിടുത്തെ ജനങ്ങളെ പരസ്പരം ബന്ധിപ്പിച്ചു നിർത്തുന്ന ‘വാക’ (Waka) എന്ന വാക്ക് ഇന്ത്യ-ന്യൂസിലൻഡ് സൗഹൃദത്തിന്റെ പുതിയ പ്രയാണത്തെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂസിലൻഡ് സംസ്കാരത്തിൽ ‘വാക’ എന്നത് കേവലമൊരു വഞ്ചിയുടെ പേര് മാത്രമല്ല, മറിച്ച് ഒരുമിച്ച് മുന്നേറുന്ന പങ്കാളിത്തത്തിന്റെ പ്രതീകമാണ്. ഇന്ത്യയുടെയും ന്യൂസിലൻഡിന്റെയും ഈ സംയുക്ത പ്രയാണം ഒരു പുതിയ യാത്രയ്ക്ക് പൂർണ്ണ സജ്ജമായിരിക്കുകയാണെന്നും വരും നാളുകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

