ഹോർമൂസ് കടലിടുക്കിൽ ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഇന്ത്യൻ ജീവനക്കാരൻ

ന്യൂഡൽഹി: ഹോർമൂസ് കടലിടുക്ക് മേഖലയിൽ ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഒരു ഇന്ത്യൻ ജീവനക്കാരുണ്ടായിരുന്നുവെന്ന് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു.ഇറാൻ സുരക്ഷാസേന കഴിഞ്ഞ ദിവസങ്ങളിൽ ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന വിദേശ കപ്പലുകൾക്കെതിരെ നടപടി സ്വീകരിക്കുകയും രണ്ട് കപ്പലുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിൽ ‘എപാമിനോണ്ടാസ്’ എന്ന കപ്പലിലെ 21 അംഗ സംഘത്തിൽ ഒരാൾ ഇന്ത്യൻ പൗരനാണെന്നാണ് ലഭ്യമായ വിവരം.മറ്റൊരു കപ്പലായ ‘എം.എസ്.സി ഫ്രാൻസെസ്ക’യിൽ ഇന്ത്യൻ ജീവനക്കാരില്ലെന്നും അധികൃതർ അറിയിച്ചു. അതേസമയം വെടിവെപ്പിന് ഇരയായ മറ്റൊരു കപ്പലിൽ ഇന്ത്യൻ ജീവനക്കാരുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.സംഭവത്തെ തുടർന്ന് സ്ഥിതിഗതികൾ കേന്ദ്ര സർക്കാർ അടുത്തുനിന്ന് നിരീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കപ്പലുകളിൽ ഉണ്ടായിരുന്ന ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും വ്യക്തമാക്കി.അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ആശങ്കാജനകമായ നിലയിലാണെന്നും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ സംഭവമായി ഇത് വിലയിരുത്തപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *