ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ നാവികൻ സുരക്ഷിതൻ: കേന്ദ്രം

ന്യൂഡൽഹി: ഇറാൻ പിടികൂടിയ വിദേശ ചരക്കുകപ്പലിൽ ഉണ്ടായിരുന്ന ഇന്ത്യൻ നാവികൻ സുരക്ഷിതനാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.ഹോർമുസ് കടലിടുക്കിലൂടെ കടക്കാൻ ശ്രമിച്ച രണ്ട് വിദേശ കണ്ടെയ്നർ കപ്പലുകളെയാണ് ഇറാൻ പിടികൂടിയത്. ഇതിന് പുറമെ മൂന്നാമത്തെ കപ്പലിന് നേരെ ഇറാനിയൻ സുരക്ഷാസേന വെടിയുതിർക്കുകയും ചെയ്തിരുന്നു

പിടിക്കപ്പെട്ട കപ്പലുകളിൽ ഒന്നായ ‘എപാമിനോണ്ടാസ്’ എന്ന കപ്പലിലെ 21 അംഗ സംഘത്തിൽ ഒരാൾ ഇന്ത്യക്കാരനാണെന്ന് അധികൃതർ അറിയിച്ചു. ഇയാൾ സുരക്ഷിതനാണെന്നും കേന്ദ്ര കപ്പൽഗതാഗത മന്ത്രാലയം സ്ഥിരീകരിച്ചു.

ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥയെ തുടർന്ന് പിടിച്ചെടുത്ത കപ്പൽ പിന്നീട് താരതമ്യേന സുരക്ഷിതമെന്ന് കരുതുന്ന കിഴക്കൻ മേഖലയിലേക്ക് നീങ്ങിയതായും ബന്ധപ്പെട്ട അധികാരികൾ വ്യക്തമാക്കി.അമേരിക്കൻ ഉപരോധങ്ങൾക്ക് മറുപടിയായാണ് ഇറാൻ ഈ കപ്പലുകൾ പിടികൂടിയതെന്നാണ് റിപ്പോർട്ടുകൾ. ഗൾഫ് മേഖലയിലുള്ള മറ്റ് ഇന്ത്യൻ കപ്പൽ ജീവനക്കാരും സുരക്ഷിതരാണെന്ന് കേന്ദ്രം അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *