മലാക്ക കടലിടുക്കിൽ ടോൾ ഏർപ്പെടുത്തില്ല: ഇന്തോനേഷ്യ

ജക്കാർത്ത: പ്രധാന അന്താരാഷ്ട്ര കടൽമാർഗമായ മലാക്ക വഴി സഞ്ചരിക്കുന്ന കപ്പലുകളിൽ ടോൾ ഈടാക്കാനുള്ള പദ്ധതി ഇല്ലെന്ന് ഇന്തോനേഷ്യ വ്യക്തമാക്കി. ധനകാര്യ മന്ത്രി പുർബായ യുധി സദേവ മുമ്പ് ഉന്നയിച്ച നിർദ്ദേശത്തെ തുടർന്നുണ്ടായ ആശങ്കകൾക്കിടയിലാണ് സർക്കാരിന്റെ വിശദീകരണം

മലാക്ക കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാമെന്ന ആശയം മന്ത്രി പരാമർശിച്ചിരുന്നുവെങ്കിലും അത് പ്രായോഗികമല്ലെന്നും പിന്നീട് അദ്ദേഹം വ്യക്തമാക്കി. തുടർന്ന് സർക്കാർ ഔദ്യോഗികമായി ഇത്തരം നീക്കം ഉണ്ടാകില്ലെന്ന് ഉറപ്പുനൽകി

അന്താരാഷ്ട്ര ജലഗതാഗതത്തെ നിയന്ത്രിക്കുന്ന United Nations Convention on the Law of the Sea (UNCLOS) നിയമങ്ങൾ അനുസരിച്ച് സ്വതന്ത്ര നാവിഗേഷൻ ഉറപ്പാക്കേണ്ട ബാധ്യത രാജ്യത്തിനുണ്ടെന്നും ഇന്തോനേഷ്യ അറിയിച്ചു. അതിനാൽ ടോൾ ഏർപ്പെടുത്തൽ ആ നിയമങ്ങൾക്ക് വിരുദ്ധമാകുമെന്നും അധികൃതർ പറഞ്ഞു.

ഇന്ത്യൻ മഹാസമുദ്രത്തെയും പസഫിക് മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്ന ഈ കടൽമാർഗം ലോക വ്യാപാരത്തിൽ നിർണായക സ്ഥാനമാണ് കൈവരിച്ചിരിക്കുന്നത്. 2025-ൽ 1.02 ലക്ഷത്തിലധികം കപ്പലുകൾ ഇവിടെകൂടി സഞ്ചരിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *