പോലീസുകാരന്റെ സമയോചിത ഇടപെടൽ; മൂവാറ്റുപുഴയിൽ മോഷണമുതലുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

മൂവാറ്റുപുഴ: ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പോലീസുകാരന്റെ അവസരോചിതമായ ഇടപെടലിൽ മൂവാറ്റുപുഴയിൽ വൻ മോഷണശ്രമം പിടികൂടി. വീട്ടൂർ സ്കൂൾ ജംഗ്ഷനിൽ ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു സംഭവം. കുന്നത്തുനാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ബസ് സ്റ്റോപ്പിൽ ദുരൂഹ സാഹചര്യത്തിൽ നിന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

സംശയം തോന്നി ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം പുറത്തുവന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ നിന്ന് ഏകദേശം 50 കിലോയോളം വരുന്ന ചെമ്പ് കമ്പികളും ഇലക്ട്രിക് വയറുകളും കണ്ടെടുത്തു. ഉദ്യോഗസ്ഥൻ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് ഇരുവരെയും മോഷണമുതൽ സഹിതം കൈമാറി. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *