ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം സന്ദർശകർക്കായി തുറന്നു

ഇടുക്കി: ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം സന്ദർശകർക്കായി തുറന്നു നൽകി. രാവിലെ 11 മണിക്ക് സി.സി.എഫ് ഡി.കെ. വിനോദ് നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

ഉദ്യാനത്തിൽ പ്രവേശിക്കുന്നതിന് 10 മുതൽ 18 വയസ്സ് വരെ പ്രായമുള്ളവർക്ക് 100 രൂപയും, 18 വയസ്സിന് മുകളിലുള്ളവർക്ക് 200 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വിദേശ സഞ്ചാരികൾക്ക് 400 രൂപയായിരിക്കും പ്രവേശന ഫീസ്. ക്യാമറ ഉപയോഗിച്ച് ചിത്രങ്ങളെടുക്കുന്നതിന് 50 രൂപയും വീഡിയോ ചിത്രീകരണത്തിന് 100 രൂപയും ഈടാക്കും. വന്യജീവി സാന്നിധ്യമുള്ള പ്രദേശമായതിനാൽ സുരക്ഷ മുൻനിർത്തി ഡ്രോണുകൾ ഉപയോഗിച്ചുള്ള ചിത്രീകരണത്തിന് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *