കാൻബറ: താൻ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം വെസ്റ്റേൺ ഓസ്ട്രേലിയയുടെ (WA) ജി.എസ്.ടി ക്രമീകരണങ്ങളിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് വ്യക്തമാക്കി. നിലവിലെ ജി.എസ്.ടി കരാർ റദ്ദാക്കണമെന്ന പ്രൊഡക്റ്റിവിറ്റി കമ്മീഷന്റെ ശുപാർശ ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഉറപ്പുമായി രംഗത്തെത്തിയത്.
വെസ്റ്റേൺ ഓസ്‌ട്രേലിയയ്ക്ക് നിലവിലുള്ള 75 ശതമാനം ജി.എസ്.ടി വിഹിതം തുടർന്നും ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനത്തെ വെസ്റ്റേൺ ഓസ്‌ട്രേലിയൻ പ്രീമിയർ റോജർ കുക്ക് സ്വാഗതം ചെയ്തു.

