കുറ്റിപ്പുറം ബസ് അപകടം; ടയർ ഊരിപ്പോയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം: കുറ്റിപ്പുറത്ത് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. സഞ്ചരിക്കുന്നതിനിടെ ബസിന്റെ മുൻവശത്തെ ടയർ അപ്രതീക്ഷിതമായി ഊരിപ്പോയതിനെ തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ബസ് റോഡരികിലേക്ക് ഇടിച്ചുകയറുകയുമാണെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.

അപകടത്തിൽ കോഴിക്കോട് പെരുവയൽ സ്വദേശിയായ വൈഷ്ണവ് മരിച്ചു. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ടയർ ഊരിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളും സാങ്കേതിക പരിശോധനാ റിപ്പോർട്ടുകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *