ലോസ് ആഞ്ചലസ് ഒളിമ്പിക്സ്: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് യോഗ്യത ഉറപ്പായി

2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിലെ വനിതാ ക്രിക്കറ്റ് മത്സരത്തിന് ഇന്ത്യൻ വനിതാ ടീം യോഗ്യത നേടി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) പ്രഖ്യാപിച്ച പുതിയ ഭൂഖണ്ഡാടിസ്ഥാനത്തിലുള്ള (Continental) യോഗ്യതാ മാനദണ്ഡപ്രകാരമാണ് ഇന്ത്യയ്ക്ക് ഒളിമ്പിക്‌സ് ടിക്കറ്റ് ഉറപ്പായത്.

2026 വനിതാ ടി20 ലോകകപ്പിലെ പ്രകടനത്തെ അടിസ്ഥാനമാക്കി ഓരോ ഭൂഖണ്ഡത്തിൽനിന്നും ഏറ്റവും മികച്ച യോഗ്യത നേടിയ ഒരു ടീമിന് നേരിട്ടുള്ള പ്രവേശനമാണ് അനുവദിച്ചിരിക്കുന്നത്. ഏഷ്യയിൽ നിന്നുള്ള ഏറ്റവും ഉയർന്ന സ്ഥാനക്കാരായതിനാലാണ് ഇന്ത്യയ്ക്ക് ഒളിമ്പിക്സ് യോഗ്യത ലഭിച്ചത്. ഇതോടെ ഓസ്ട്രേലിയ (ഒഷ്യാനിയ), ഗ്രേറ്റ് ബ്രിട്ടൻ (യൂറോപ്പ്), ദക്ഷിണാഫ്രിക്ക (ആഫ്രിക്ക) എന്നിവയ്ക്കൊപ്പമാണ് ഇന്ത്യയും ആദ്യഘട്ടത്തിൽ യോഗ്യത ഉറപ്പാക്കിയിരിക്കുന്നത്.

2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ പുരുഷ-വനിതാ വിഭാഗങ്ങളിലായി ആറ് ടീമുകൾ വീതമാണ് ടി20 ഫോർമാറ്റിൽ മത്സരിക്കുക. വനിതാ വിഭാഗത്തിലെ ശേഷിക്കുന്ന സ്ഥാനങ്ങൾ ഐസിസി നിശ്ചയിച്ച യോഗ്യതാ മത്സരങ്ങളിലൂടെയും റാങ്കിങ് അടിസ്ഥാനത്തിലുള്ള സംവിധാനത്തിലൂടെയും നിശ്ചയിക്കും.

അതേസമയം, ഇന്ത്യൻ പുരുഷ ടീമിന് ഇതുവരെ നേരിട്ടുള്ള യോഗ്യത ലഭിച്ചിട്ടില്ല. 2026 അവസാനം പ്രസിദ്ധീകരിക്കുന്ന ഐസിസി ടി20 റാങ്കിങ്ങിൽ ഏഷ്യയിലെ ഏറ്റവും ഉയർന്ന റാങ്കുള്ള ടീമാകുന്ന പക്ഷം മാത്രമേ ഇന്ത്യയ്ക്ക് നേരിട്ട് ഒളിമ്പിക്സിന് യോഗ്യത നേടാനാകൂ.

Leave a Reply

Your email address will not be published. Required fields are marked *