ദുബായിൽ സുഹൃത്തുക്കളുടെ തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ദുബായ്: ദുബായിൽ താമസസ്ഥലത്തുണ്ടായ സംഘർഷത്തിനിടെ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജസീലിന് കുത്തേറ്റത്.

ദുബായ് അൽഖൂസിലെ അൽമനാർ സെന്ററിന് സമീപമുള്ള താമസസ്ഥലത്തുവെച്ചാണ് സംഭവം നടന്നത്.ജസീൽ താമസിക്കുന്ന മുറിയിലെ സുഹൃത്തുക്കൾ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അത് അക്രമാസക്തമാവുകയും ചെയ്തു. പുറത്തുനിന്ന് ഭക്ഷണം കഴിച്ചു മടങ്ങിയെത്തിയ ജസീൽ ഈ തർക്കം പരിഹരിക്കാൻ ഇടപെട്ടു. ഇതിനിടെ പ്രതി ജസീലിന്റെ കഴുത്തിന് കത്തികൊണ്ട് കുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ജസീലിനെ ദുബായ് പോലീസ് ഉടൻ തന്നെ റാശിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിലെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.​കഴിഞ്ഞ മൂന്ന് വർഷമായി ദുബായിൽ ജോലി ചെയ്തുവരികയായിരുന്നു ജസീൽ. മൃതദേഹം നിലവിൽ അൽ റാശിദിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *