ആരോഗ്യമേഖലയിലെ സമഗ്ര സേവനങ്ങളുമായി മണക്കാട് ‘ഇടം കെയർ;ഉദ്ഘാടനം ചീഫ് വിപ്പ് അപു ജോൺ ജോസഫ് നിർവ്വഹിച്ചു

തൊടുപുഴ: ആരോഗ്യ മേഖലയിൽ ഹോം കെയർ, പുനരധിവാസം, സാന്ത്വനപരിചരണം, സൈക്കോളജിക്കൽ കൺസൽറ്റേഷൻ, ഫിസിയോതെറാപ്പി തുടങ്ങിയ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന സമഗ്ര ഹെൽത്ത്‌ കെയർ സ്ഥാപനമായ ‘ഇടം കെയർ’ മണക്കാട് പ്രവർത്തനം ആരംഭിച്ചു. സ്ഥാപനത്തിന്റെ ഉദ്ഘാടനം കേരള സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ് നിർവ്വഹിച്ചു.

ഇടം കെയർ മാനേജിങ് പാർട്ണർ നിഷാന്ത് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രമുഖ വ്യക്തികൾ പങ്കെടുത്തു. തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പ്രമോദ് ബാബു, പഞ്ചായത്ത്‌ മെമ്പർ ജീന അനിൽ, മുൻ മണക്കാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. എസ്. ജേക്കബ്, ഡോക്ടർ വിനോദിനി, ഡോക്ടർ ഷാജികുമാർ പുതുപ്പള്ളി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് തൊടുപുഴ അഹല്യ ഐ കെയറുമായി സഹകരിച്ചു കൊണ്ട് പൊതുജനങ്ങൾക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചിരുന്നു. ഡോക്ടർ ഫാദിൽ സമീർ, ഡോക്ടർ കാർമിയ, നിഷാന്ത്, കുമാരി ലയന എന്നിവരാണ് ഇടം കെയറിന്റെ പങ്കാളികൾ.ഉത്ഘാടനത്തോട് അനുബന്ധിച്ച് ഈയൊരാഴ്ച ഇടംകെയറിന്റെ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാകുമെന്ന് ഭാഗവാഹികള്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *