മൊബൈൽ ഫോണുകൾ സദ്ഭരണത്തിന്റെ സുപ്രധാന ഭാഗമായി മാറിക്കഴിഞ്ഞു: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: നൂറുകണക്കിന് സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിലൂടെ മൊബൈൽ ഫോണുകൾ ഇന്ന് സദ്ഭരണത്തിന്റെ സുപ്രധാന ഭാഗമായി മാറിക്കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പത്താമത് ഇന്ത്യ മൊബൈൽ കോൺഗ്രസ് ന്യൂഡൽഹിയിലെ യശോഭൂമിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ടെലികോം മേഖലയിലുണ്ടായ വിപ്ലവകരമായ പരിഷ്കരണങ്ങൾ സാധാരണ ജനങ്ങൾക്ക് വലിയ തോതിൽ പ്രയോജനം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇരുപത്തിയഞ്ച് കോടിയോളം വിദ്യാർത്ഥികളെ ഡിജിറ്റൽ, ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കാനുള്ള ബൃഹത്തായ പ്രവർത്തനങ്ങൾ രാജ്യത്ത് പുരോഗമിക്കുകയാണ്. കൂടാതെ, രാജ്യത്തെ എല്ലാ ജില്ലകളിലും നിലവിൽ 5ജി സേവനം വിജയകരമായി ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *