മോഹൻലാലിന്റെ സിഡ്നി ഷോ ; ടിക്കറ്റ് തുക മുഴുവൻ തിരികെ നൽകുമെന്ന് സംഘടകർ

സിഡ്നി: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നടൻ മോഹൻലാലിന്റെ സിഡ്നിയിലെ സ്റ്റേജ് ഷോ അവസാന നിമിഷം മാറ്റിവെച്ചു. വിസ ലഭിക്കുന്നതിലുണ്ടായ സാങ്കേതിക തടസ്സങ്ങളെ തുടർന്നാണ് ഷോ മാറ്റിവെക്കാൻ സംഘാടകരായ ‘കായൽ ഇവന്റ്സ്’ നിർബന്ധിതരായത്. വിസ അവസാന നിമിഷം ലഭിക്കുമെന്ന് അധികൃതരിൽ നിന്ന് തുടർച്ചയായി ഉറപ്പ് ലഭിച്ചിരുന്നെങ്കിലും അവസാന ഘട്ടത്തിൽ അനുമതി ലഭിക്കാതെ പോകുകയായിരുന്നുവെന്ന് കായൽ ഇവന്റ്സ് വ്യക്തമാക്കി.

പരിപാടി മാറ്റിവെക്കേണ്ടി വന്നതിൽ മോഹൻലാൽ തന്നെ നേരിട്ട് വീഡിയോ സന്ദേശത്തിലൂടെ ആരാധകരോട് ആത്മാർത്ഥമായി ക്ഷമാപണം നടത്തി. ടിക്കറ്റെടുത്തവർക്ക് തുക പൂർണ്ണമായും തിരികെ നൽകുമെന്ന് സംഘാടകർ അറിയിച്ചു. എന്നാൽ ടിക്കറ്റ് റദ്ദാക്കാതെ കൈവശം വെക്കുന്നവർക്കായി പ്രത്യേക സമ്മാനങ്ങളും മറ്റ് സർപ്രൈസുകളും കാത്തിരിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഈ തിരിച്ചടിക്ക് പിന്നാലെ പുതിയ വാർത്തയും സംഘാടകർ പങ്കുവെച്ചിട്ടുണ്ട്. മോഹൻലാൽ ഷോയുടെ പുതിയ തീയതികൾ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും, ഓസ്ട്രേലിയയിലെ കൂടുതൽ സ്റ്റേറ്റുകളിലേക്ക് വിപുലീകരിച്ച് പരിപാടി സംഘടിപ്പിക്കാനാണ് പദ്ധതിയിടുന്നതെന്നും അറിയിച്ചു. പ്രേക്ഷകർ കാണിച്ച ക്ഷമയ്ക്കും പിന്തുണയ്ക്കും കായൽ ഇവന്റ്സ് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *