മുത്തോലപുരം വെട്ടിയോടിപ്പാലം നാടിന് സമർപ്പിച്ചു

ഇലഞ്ഞി: ഇലഞ്ഞി ഗ്രാമപഞ്ചായത്ത് നിവാസികളുടെ ദീർഘനാളത്തെ സ്വപ്നമായിരുന്ന മുത്തോലപുരം വെട്ടിയോടിപ്പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. പാലത്തിന്റെ ഉദ്ഘാടനം ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചത് അഭിനന്ദനാർഹമാണെന്ന് മന്ത്രി വ്യക്തമാക്കി.

27 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ചടങ്ങിൽ ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ഷിബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡിൻസി ജോജി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.പി. ജോസഫ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മോളി എബ്രഹാം, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുരേഷ് നാണുകുട്ടൻ എന്നിവരും ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പ്രദേശവാസികൾ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *