സിഡ്നി: ആസ്ട്രേലിയയിലെ പ്രമുഖ നിർമ്മാണ സ്ഥാപനമായ ‘നെക്സ ഹോംസ്’ (Nexa Homes) ബോക്സ് ഹില്ലിൽ ഒരുക്കിയ അത്യാധുനിക റെസിഡൻഷ്യൽ പദ്ധതിയായ ‘ഓർക്കസ് പ്രൊജക്റ്റിന്റെ’ (Orcus Project) പ്രൗഢഗംഭീരമായ ഡിസ്പ്ലേ ഹോം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും പ്രമുഖ രാഷ്ട്രീയ-ആത്മീയ നേതാവുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ഓസ്ട്രേലിയൻ ഫെഡറൽ പാർലമെന്റ് അംഗം അലക്സ് ഹോക്സും ചേർന്ന് സംയുക്തമായാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ന്യൂ സൗത്ത് വെയ്ൽസിലെ മലയാളികളുടെ മനസ്സ് കവർന്ന സാദിഖലി തങ്ങൾ, പ്രവാസികളെ നെഞ്ചോട് ചേർത്തുപിടിക്കുന്ന സ്നേഹനിർഭരമായ വാക്കുകളോടെയാണ് ചടങ്ങിൽ സംസാരിച്ചത്. ചടങ്ങിന്റെ ഭാഗമായി വീടുകളുടെ താക്കോൽദാനവും നടന്നു.

നെക്സ ഹോംസ് സാരഥികളായ ജാക്ക് ചെമ്പരിക്ക, എല്ദ ചെമ്പരിക്ക എന്നിവരുടെ നേതൃത്വത്തിലാണ് ബോക്സ് ഹില്ലിലെ അക്വാറിയസ് വേ വഴി പ്രവേശിക്കാവുന്ന ഓർക്കസ് ലെയ്നിലെ ഈ ബൃഹദ് പദ്ധതി പൂർത്തിയായി വരുന്നത്. ‘ആധുനിക ഭവനങ്ങൾ, ശോഭനമായ ഭാവി’ (Modern Homes for a Brighter Tomorrow) എന്ന പ്രമേയത്തിൽ ഉയർന്ന ജീവിതനിലവാരവും ആധുനിക സൗകര്യങ്ങളും ഉറപ്പുനൽകുന്ന മികച്ച വാസ്തുവിദ്യാ ശൈലിയിലാണ് വീടുകൾ വിഭാവനം ചെയ്തിരിക്കുന്നത്. ഭവനപ്രതിസന്ധിയുടെ രൂക്ഷമായ കെടുതികൾ അനുഭവിക്കുന്ന ഇക്കാലത്ത്, പ്രവാസികൾക്കും മറ്റ് സമൂഹങ്ങൾക്കും ഒരുപോലെ ആശ്വാസവും ഗുണകരവുമാകുന്നതാണ് നെക്സയുടെ ഈ പുതിയ ഭവനനിർമ്മാണ പദ്ധതി.

മുതിർന്ന പ്രവാസി അബ്ബാസ് ചെലോത്തിന്റെ (ബാസിക്ക) സജീവ സാന്നിധ്യവും നേതൃത്വവും ചടങ്ങിന് മാറ്റുകൂട്ടി. ബിസിനസ്സ്-സാമൂഹിക രംഗങ്ങളിലെ പ്രമുഖരും നൂറുകണക്കിന് ഉപഭോക്താക്കളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. സിഡ്നിയിൽ കൂടുതൽ കരുത്തുറ്റ കമ്മ്യൂണിറ്റി ലിവിംഗ് ഇടങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് നെക്സ ഹോംസ് മാനേജിങ് ഡയറക്ടർ ജാക്ക് ചെമ്പരിക്ക വ്യക്തമാക്കി. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 0433 104 517 എന്ന നമ്പറിലോ nexahomes.com.au എന്ന വെബ്സൈറ്റ് വഴിയോ ബന്ധപ്പെടാവുന്നതാണ്.

