കേരള പിറവി

മലയാള മേകുന്ന സ്വപ്ന സൗന്ദര്യമായ്
നിറകതിർ പോലെയീ
കേരളത്തിൽ

ഒരു വാക്ക് പോലും പറയാതെ പോകല്ലേ
ചങ്ങാതിക്കൂട്ടമേ
നിങ്ങളെന്നും

അലകളായ് തിരകളിൽ
തേടുന്ന തീരങ്ങൾ
കേരള പഴമതൻ
സ്വപ്ന ഭംഗി

പൊന്നാരഞ്ഞാണം തീർത്തൊരു സൗന്ദര്യം കണ്ടുറങ്ങുന്നൊരു
മലയാളമേ

വാസരശ്രീയെഴും സൂര്യകിരണങ്ങൾ
പൊന്നിൻ നിറമാർന്നു
സഹ്യനിലായ്

സപ്തഭാഷകൾ ചേർന്നൊരു
തുളുനാടിൻ സംസ്കൃതി
അക്ഷര സംസ്ക്കാരം
നൽകിടുന്നു

മലയാള ഭാഷയ്ക്ക്
പൊൻതൂവലായ്
നിറയുന്നു വർണ്ണങ്ങൾ
സ്വരങ്ങൾ പോലെ

കേരളപിറവിയിൽ
നൽകിയ സംസ്കൃതി
മുത്തായ് വിളങ്ങുന്നു
മേൽക്കു മേലിൽ 🙏

രാജു പിലിക്കോട്

Leave a Reply

Your email address will not be published. Required fields are marked *