ലോകകപ്പ് ബ്രസീൽ ടീമിൽ നെയ്മർ തിരിച്ചെത്തും

2026 ഫിഫ ലോകകപ്പിനുള്ള ബ്രസീലിന്റെ സാധ്യതാ ആദ്യ ഇലവനിൽ സൂപ്പർ താരം നെയ്മർ ഇടംപിടിച്ചതായി റിപ്പോർട്ട്. ദീർഘകാല പരിക്കിൽ നിന്ന് മടങ്ങിയെത്തിയ നെയ്മർ വീണ്ടും മികച്ച ഫോമിലേക്കുയരുന്ന സാഹചര്യത്തിലാണ് താരത്തെ ടീമിന്റെ പ്രധാന ഘടകമായി പരിഗണിക്കുന്നത്.

ലോകകപ്പിൽ ഗ്രൂപ്പ് സിയിലാണ് ബ്രസീൽ ഉൾപ്പെട്ടിരിക്കുന്നത്. മൊറോക്കോ, ഹെയ്തി, സ്കോട്‌ലൻഡ് ടീമുകളാണ് ഗ്രൂപ്പിലെ മറ്റ് എതിരാളികൾ.2023 ഒക്ടോബറിന് ശേഷം ദേശീയ ടീമിനായി കളിക്കാതിരുന്ന നെയ്മർ, പരിക്ക് മാറി ക്ലബ് ഫുട്ബോളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് ലോകകപ്പ് ടീമിലേക്കുള്ള മടങ്ങിവരവ് ശക്തമായത്.

ബ്രസീലിനായി നാലാം ലോകകപ്പ് കളിക്കാനൊരുങ്ങുന്ന താരം ദേശീയ ടീമിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *