നൂപുര സ്കൂൾ ഓഫ് ആർട്സ് പുതിയ ശാഖ അരിക്കുഴയിൽ പ്രവർത്തനം ആരംഭിച്ചു; പതിനഞ്ചോളം കുരുന്നുകൾ അരങ്ങേറ്റം കുറിച്ചു

തൊടുപുഴ: കലാരംഗത്ത് 30 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ‘നൂപുര സ്കൂൾ ഓഫ് ആർട്സി’ന്റെ പുതിയ ശാഖ അരിക്കുഴയിൽ പ്രവർത്തനം ആരംഭിച്ചു. വിജയദശമി ദിനത്തിൽ അരിക്കുഴ സർവീസ് സഹകരണ ബാങ്കിന് സമീപമുള്ള ജെ.സി.ഐ ഭവനിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്.

ജെ.സി.ഐ പ്രസിഡന്റ് ജെ.സി സുജിത്ത് സണ്ണി പുതിയ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു. വ്യാപാര ക്ലബ് 38 പ്രസിഡന്റ് രാജു തരണിയിൽ ചടങ്ങിൽ ഭദ്രദീപം തെളിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സന്തോഷ് മാസ്റ്ററുടെ കീഴിൽ നൃത്തപഠനത്തിനായി പതിനഞ്ചോളം പുതിയ കുരുന്നുകൾ ദക്ഷിണ സമർപ്പിച്ച് ആദ്യ ചുവടുകൾ വെച്ചു.

പുതിയ ശാഖയിൽ ക്ലാസിക്കൽ ഡാൻസ്, വെസ്റ്റേൺ ഡാൻസ്, സുംബ ഡാൻസ് എന്നിവയിലാണ് പ്രധാനമായും പരിശീലനം നൽകുന്നത്. വിവിധ ബാച്ചുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി +91 9746471773, +91 9995691773 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *