ഓപ്പൺ എ ഐയുടെ സ്വന്തം എ ഐ ചിപ്പ് ‘ജാലപ്പിനോ’; ഈ വർഷം വിന്യസിക്കും

സാൻ ഫ്രാൻസിസ്കോ: സ്വന്തം AI മോഡലുകളുടെ സഹായത്തോടെ കസ്റ്റം എ ഐ ചിപ്പ് വികസിപ്പിച്ച് ഓപ്പൺ എ ഐ. ‘ ജാലപ്പിനോ’ എന്ന് പേരിട്ടിരിക്കുന്ന ചിപ്പ് വലിയ ഭാഷാ മോഡലുകളുടെ (LLM) ഇൻഫറൻസ് പ്രവർത്തനങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്. ചാറ്റ് ജി പി ടി പോലുള്ള സേവനങ്ങളിൽ ഉപയോക്താക്കളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനാവശ്യമായ കണക്കുകൂട്ടലുകൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടത്തുകയാണ് ലക്ഷ്യം.

Broadcomുമായി സഹകരിച്ചാണ് OpenAI ചിപ്പ് വികസിപ്പിച്ചത്. പ്രാരംഭ രൂപകൽപ്പന മുതൽ ‘ടേപ്പ്-ഔട്ട്’ ഘട്ടം വരെ ഒൻപത് മാസത്തിനുള്ളിൽ പൂർത്തിയാക്കിയതായി OpenAI അറിയിച്ചു. ചിപ്പിന്റെ രൂപകൽപ്പനയുടെയും ഒപ്റ്റിമൈസേഷന്റെയും ചില ഘട്ടങ്ങളിൽ OpenAIയുടെ സ്വന്തം AI മോഡലുകൾ ഉപയോഗിച്ചതായി കമ്പനിയുടെ CFO സാറാ ഫ്രിയറും വ്യക്തമാക്കി.

പ്രാഥമിക പരിശോധനകളിൽ നിലവിലെ മുൻനിര AI ആക്സിലറേറ്ററുകളേക്കാൾ മികച്ച പ്രകടനം-പ്രതി-വാട്ട് ലഭിച്ചതായി OpenAI അവകാശപ്പെടുന്നു. ചിപ്പിന്റെ എൻജിനീയറിങ് സാമ്പിളുകൾ ലാബിൽ പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

2026 അവസാനത്തോടെ ഡാറ്റാ സെന്ററുകളിൽ Jalapeño വിന്യസിക്കാനാണ് OpenAIയുടെ പദ്ധതി. ചിപ്പിന്റെ നിർമ്മാണം തായ്‌വാനിലെ TSMCയുമായി ബന്ധപ്പെട്ടാണ് നടത്തുന്നത്. ഭാവിയിൽ ഒന്നിലധികം തലമുറകളിലായി സ്വന്തം AI ചിപ്പ് പ്ലാറ്റ്ഫോം വികസിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.

AI മോഡലുകൾ വികസിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങാതെ, അവ പ്രവർത്തിപ്പിക്കുന്ന ചിപ്പ് ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളിൽ കൂടുതൽ നിയന്ത്രണം നേടാനുള്ള OpenAIയുടെ നീക്കത്തിന്റെ ഭാഗമായാണ് Jalapeñoയെ വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *