സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റത്തില്‍ അഴിമതിയും ചട്ടലംഘനവുമെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ വാക്ക് ഔട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരെ ചട്ടവിരുദ്ധമായും മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയും കൂട്ടത്തോടെ സ്ഥലം മാറ്റുന്നുവെന്ന് ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ വാക്ക് ഔട്ട്. ഈ വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്.

എന്നാല്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കൃത്യമായ ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണ് ജീവനക്കാരുടെ സ്ഥലംമാറ്റ നടപടികള്‍ പുരോഗമിക്കുന്നതെന്നും വകുപ്പ് മന്ത്രി സണ്ണി ജോസഫ് സഭയെ അറിയിച്ചു. ഭരണപരമായ ആവശ്യങ്ങളും കൃത്യമായ മാനദണ്ഡങ്ങളും പാലിച്ചാണ് സ്ഥലംമാറ്റമെന്നും ഇതില്‍ രാഷ്ട്രീയ വിവേചനമില്ലെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്. ചട്ട ലംഘനങ്ങളിലൂടെ ജീവനക്കാരെ ദ്രോഹിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *