ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലീഡ് തിരിച്ചുപിടിക്കുന്നു

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ, മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് നാടകീയമായ മുന്നേറ്റം. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സി. രഘുനാഥിന് പിന്നിലായിരുന്ന മുഖ്യമന്ത്രി, വോട്ടെണ്ണൽ മധ്യഘട്ടം പിന്നിടുമ്പോൾ ലീഡ് തിരിച്ചുപിടിച്ചു.

അഞ്ചാം റൗണ്ട് വരെ പിന്നിലായിരുന്ന പിണറായി വിജയൻ, നിലവിൽ ഏകദേശം 1,500 ഓളം വോട്ടുകളുടെ ലീഡുമായി മുന്നിലാണ്.ആദ്യ ഘട്ടത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സി. രഘുനാഥ് 1,100 വോട്ടുകൾക്ക് വരെ ലീഡ് ചെയ്തിരുന്നു. ഇത് എൽ.ഡി.എഫ് ക്യാമ്പുകളിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു.വോട്ടെണ്ണൽ പുരോഗമിക്കുന്ന മുറയ്ക്ക് മുഖ്യമന്ത്രി ലീഡ് നില മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും കനത്ത പോരാട്ടമാണ് മണ്ഡലത്തിൽ നടക്കുന്നത്.

സംസ്ഥാനത്തുടനീളം യു.ഡി.എഫ് തരംഗം ദൃശ്യമാകുമ്പോഴും ധർമ്മടം പിടിച്ചെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ് കേന്ദ്രങ്ങൾ. വരും റൗണ്ടുകളിലെ വോട്ടുകൾ കൂടി എണ്ണുന്നതോടെ മണ്ഡലത്തിലെ അന്തിമ ചിത്രം വ്യക്തമാകും

Leave a Reply

Your email address will not be published. Required fields are marked *