നീരജ് മാധവ് ചിത്രം പ്ലൂട്ടോ ജൂലൈ 30-ന് തിയേറ്ററുകളിലേക്ക്; അൽത്താഫ് സലീം അന്യഗ്രഹ ജീവിയാകുന്നു

കൊച്ചി: സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പ്ലൂട്ടോ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജൂലൈ 30-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രെശ്മി റെജു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം വ്യത്യസ്തമായ പ്രമേയവും അവതരണ ശൈലിയും കൊണ്ടാണ് ഇതിനകം തന്നെ ശ്രദ്ധേയമായിരിക്കുന്നത്. ആദിത്യൻ ചന്ദ്രശേഖർ ആണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

യുവതാരം നീരജ് മാധവ് മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അത്യന്തം കൗതുകമുണർത്തുന്ന അന്യഗ്രഹ ജീവിയുടെ വേഷം കൈകാര്യം ചെയ്യുന്നത് അൽത്താഫ് സലീമാണ്. ചിത്രത്തിൽ അജു വർഗീസിന്റെ വ്യത്യസ്തമായ മേക്കോവറും ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ആർഷ ബൈജു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്‌ലി തുടങ്ങിയ വൻ താരനിരയും അണിനിരക്കുന്നുണ്ട്.

പ്രമുഖ വിതരണക്കാരായ സെഞ്ച്വറി ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജിസിസി മേഖലയിൽ ട്രൂത്ത് ഗ്ലോബൽ ഫിലിംസും, ജിസിസി ഒഴികെയുള്ള മറ്റ് വിദേശ രാജ്യങ്ങളിൽ ബെർക്ഷെയർ ഡ്രീം ഹൗസും ചിത്രം തിയേറ്ററുകളിൽ എത്തിക്കും. വിഷ്ണു ശർമ്മ ഛായാഗ്രഹണവും നിയാസ് മുഹമ്മദ് രചനയും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സനത് ശിവരാജാണ്. അർക്കാഡോ സംഗീത വിഭാഗവും കൈകാര്യം ചെയ്യുന്നു.

ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ രാഖിലും കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യറുമാണ്. ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള മേക്കപ്പ്, പ്രോസ്‌തെറ്റിക്സ് എന്നീ വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത് റോണക്സ് സേവ്യറാണ്. ജയകൃഷ്ണൻ ആർ. കെ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാകുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസഴ്സ് കിഷോർ ആർ. കൃഷ്ണൻ, അനന്ദു സുരേഷ് എന്നിവരാണ്. ജാവേദ് ചെമ്പ് പ്രൊഡക്ഷൻ കൺട്രോളറും, ശങ്കരൻ, സിദ്ധാർഥ് എന്നിവർ സൗണ്ട് ഡിസൈനേഴ്‌സുമാണ്. വിഷ്ണു സുജാതനാണ് സൗണ്ട് മിക്സിംഗ് നിർവ്വഹിച്ചിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ എപിയൻസ്, റോബിൻ ടോം എന്നിവരാണ് സ്റ്റണ്ട് കോർഡിനേറ്റർമാർ.

അർജുനൻ ചീഫ് അസോസിയേറ്റ് ഡയറക്ടറായും, ഫ്ലൈയിംഗ് പ്ലൂട്ടോ വിഷ്വൽ ഇഫക്റ്റ്സ് വിഭാഗത്തിലും, വിഷ്ണു വർദ്ധൻ കെ കളറിസ്റ്റായും പ്രവർത്തിച്ചിരിക്കുന്നു. സണ്ണി താഴുത്തല (ഫിനാൻസ് കൺട്രോളർ), പക്കു (പ്രൊഡക്ഷൻ മാനേജർ), അമൽ സി. സാധർ (സ്റ്റിൽസ്), ശ്രാവൺ സുരേഷ് കല്ലൻ (ടൈറ്റിൽ), ആദിത്യൻ ചന്ദ്രശേഖർ, വിഷ്ണു ശർമ്മ (സ്റ്റണ്ട് ഡിസൈൻ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ലൂപ്പ് സ്റ്റോറീസ് മാർക്കറ്റിംഗ് ആൻഡ് സ്ട്രാറ്റജിയും, ടെൻ പോയിന്റ് പബ്ലിസിറ്റി ഡിസൈൻസും, സ്‌നേക്ക്പ്ലാന്റ് എൽ.എൽ.പി വിഷ്വൽ പ്രോമോഷൻസും നിർവ്വഹിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *