ഇന്ത്യയിൽ ബഹുഭാര്യത്വം വേണം, പാകിസ്താനിൽ ഇല്ലേ’: എൻ.സി.പി എം.എൽ.എ സനാ മാലിക്കിന്റെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം

മുംബൈ: ഇന്ത്യയിൽ മുസ്ലിം ബഹുഭാര്യത്വം നിയമവിധേയമാക്കണമെന്ന വാദവുമായി അജിത് പവാർ പക്ഷ എൻ.സി.പി എം.എൽ.എ സനാ മാലിക്. മഹാരാഷ്ട്ര നിയമസഭാ സമ്മേളനത്തിനിടെ ഏകീകൃത സിവിൽ കോഡ് , മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾ എന്നിവയെച്ചൊല്ലി നടന്ന ചർച്ചയിലാണ് സനാ മാലിക് പരസ്യമായി പാകിസ്താനെ അനുകൂലിച്ച് രംഗത്തെത്തിയത്. ഇതേത്തുടർന്ന് സഭയ്ക്കകത്തും പുറത്തും ഇവർക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

മുസ്ലിം വ്യക്തിനിയമപ്രകാരം ബഹുഭാര്യത്വം അനുവദനീയമാണെന്നും ഖുർആനിൽ പറയുന്ന കാര്യങ്ങൾ പാകിസ്താനിൽ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്നും സനാ മാലിക് നിയമസഭയിൽ വാദിച്ചു. പാകിസ്താനിലെ അതേ നിയമങ്ങൾ ഭാരതത്തിലും നടപ്പാക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്ത്യൻ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും വിരുദ്ധമായ പ്രസ്താവനയാണ് സനാ മാലിക്കിന്റേതെന്ന് ചൂണ്ടിക്കാട്ടി വിവിധ രാഷ്ട്രീയ കക്ഷികളും സാമൂഹിക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകളുടെ അവകാശങ്ങളെയും ലിംഗസമത്വത്തെയും മുൻനിർത്തി രാജ്യം ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ, പാകിസ്താനിലെ നിയമങ്ങൾ ഇന്ത്യയിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. പ്രസ്താവന പിൻവലിച്ച് എം.എൽ.എ മാപ്പ് പറയണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *