കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പുതിയ മന്ത്രിസഭയിലെ വകുപ്പുകൾ മുഖ്യമന്ത്രി സുവേന്ദു അധികാരി വിഭജിച്ച് നൽകി. വിവിധ മന്ത്രിമാർക്ക് പ്രധാന വകുപ്പുകൾ കൈമാറിയതായി ഔദ്യോഗിക പ്രഖ്യാപനം പുറത്തിറങ്ങി.
ദിലീപ് ഘോഷിന് പഞ്ചായത്ത്, ഗ്രാമവികസന വകുപ്പുകൾ നൽകി. വനിതാ-ശിശുക്ഷേമവും സാമൂഹ്യക്ഷേമ വകുപ്പുകളും അഗ്നിമിത്ര പോൾ കൈകാര്യം ചെയ്യും. ഭക്ഷ്യ-സിവിൽ സപ്ലൈസ്, സഹകരണ വകുപ്പുകൾ അശോക് കീർത്തായനിക്ക് ലഭിച്ചു. ആദിവാസി ക്ഷേമ വകുപ്പ് ഖുദിരം തുടുവിന് നൽകി.
വടക്കൻ ബംഗാൾ വികസനം, കായികം, യുവജനക്ഷേമം എന്നീ വകുപ്പുകൾ നിഷിത് പ്രമാണിക്ക് ലഭിച്ചു. മറ്റ് പ്രധാന വകുപ്പുകൾ മുഖ്യമന്ത്രി സുവേന്ദു അധികാരി നേരിട്ട് കൈകാര്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. �Deepika N

