ക്വാഡ് സഖ്യത്തിന്റെ പോർട്ട്സ് ഓഫ് ദി ഫ്യൂച്ചർ; ഫിജിയിലെ തുറമുഖങ്ങളിൽ വൻ വികസന പദ്ധതികൾ

സൂവ: പസഫിക് ദ്വീപ് രാഷ്ട്രമായ ഫിജിയിലെ പ്രധാന തുറമുഖങ്ങളുടെ നവീകരണത്തിനും വികസനത്തിനും ക്വാഡ് സഖ്യത്തിന്റെ പൂർണ്ണ പിന്തുണ. ഫിജിയിലെ പ്രമുഖ തുറമുഖങ്ങളായ സൂവ, ലൗട്ടോക്ക, റോകോബിലി എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങൾ അത്യാധുനിക നിലവാരത്തിലേക്ക് ഉയർത്താനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ക്വാഡ് കൂട്ടായ്മയിലെ അംഗരാജ്യങ്ങളായ ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, അമേരിക്ക എന്നിവയുടെ സംയുക്ത സംരംഭമായ ‘ക്വാഡ് പോർട്ട്സ് ഓഫ് ദി ഫ്യൂച്ചർ പാർട്ണർഷിപ്പ്’ വഴിയാണ് ഈ വൻകിട നവീകരണ പദ്ധതികൾ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഫിജിയിൽ ഒരു പുതിയ ട്രാൻസ്ഷിപ്പ്മെന്റ് സൗകര്യം സ്ഥാപിക്കുന്നതിനുള്ള സാധ്യതാപഠനങ്ങളും വിലയിരുത്തലുകളും ഓസ്‌ട്രേലിയ നടത്തിവരികയാണ്.

പസഫിക് മേഖലയിലെ സമുദ്ര വ്യാപാര ശൃംഖല ശക്തിപ്പെടുത്തുന്നതിനും ചരക്കുനീക്കം കൂടുതൽ വേഗത്തിലാക്കുന്നതിനും ഈ തുറമുഖ നവീകരണ പദ്ധതികൾ വഴി സാധിക്കും. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം മേഖലയിലെ സാമ്പത്തിക വളർച്ചയ്ക്കും കണക്റ്റിവിറ്റിക്കും സുരക്ഷയ്ക്കും പുതിയ പദ്ധതികൾ കരുത്തേകും.

Leave a Reply

Your email address will not be published. Required fields are marked *