കാൻബറ: 65 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് നൽകിവരുന്ന പ്രൈവറ്റ് ഹെൽത്ത് ഇൻഷുറൻസ് റിബേറ്റ് വെട്ടിക്കുറയ്ക്കാനുള്ള ആന്റണി ആൽബനീസിന്റെ നേതൃത്വത്തിലുള്ള ലേബർ സർക്കാരിന്റെ നീക്കത്തിന് ഓസ്ട്രേലിയൻ സെനറ്റിൽ വൻ തിരിച്ചടി.
നിർദിഷ്ട നിയമനിർമ്മാണം സെനറ്റ് അജണ്ടയിൽ നിന്ന് നീക്കം ചെയ്യാനുള്ള നീക്കത്തെ പ്രതിപക്ഷ സഖ്യമായ കോയലിഷൻ , ഗ്രീൻസ് , സ്വതന്ത്ര സെനറ്റർ ജാക്വി ലാംബി എന്നിവർ ഒന്നടങ്കം പിന്തുണച്ചു. ഇതോടെ സർക്കാരിന്റെ നീക്കം സെനറ്റിൽ സ്തംഭനാവസ്ഥയിലായി.
രാജ്യത്തെ മുതിർന്ന പൗരന്മാരുടെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ചെലവുകൾ വർദ്ധിക്കാൻ ഇടയാക്കുമെന്ന ആശങ്ക ഉയർത്തിയാണ് പ്രതിപക്ഷ പാർട്ടികളും സ്വതന്ത്രരും ഈ ബില്ലിനെതിരെ ഒന്നിച്ച് നിലകൊണ്ടത്. ഇതോടെ പ്രൈവറ്റ് ഹെൽത്ത് ഇൻഷുറൻസ് സബ്സിഡിയുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയൻ രാഷ്ട്രീയത്തിൽ രൂപപ്പെട്ട തർക്കം കൂടുതൽ രൂക്ഷമാകുകയാണ്.

