ന്യൂഡൽഹി:ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വിവിധ പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾ ലോക്സഭാ സ്പീക്കർ ഓം ബിർളയെ പാർലമെന്റിൽ സന്ദർശിച്ചു. വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട പൊലീസ് നടപടിയും പരീക്ഷാ പ്രതിസന്ധിയും സഭയിൽ ചർച്ച ചെയ്യാൻ അവസരം നൽകണമെന്ന് അവർ സ്പീക്കറോട് ആവശ്യപ്പെട്ടു.
വിദ്യാർഥികൾക്കെതിരെ നടന്ന പൊലീസ് നടപടിയിൽ കേന്ദ്ര സർക്കാർ വിശദീകരണം നൽകണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ പ്രസ്താവന നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സഭയിൽ വിശദമായ ചർച്ച അനുവദിക്കണമെന്ന ആവശ്യവും സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തി.
സ്പീക്കറുമായുള്ള കൂടിക്കാഴ്ചയിൽ തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, എൻസിപി (ശരദ് പവാർ വിഭാഗം), ആർജെഡി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ പ്രതിനിധികളും പങ്കെടുത്തു.

