ഇറാനിൽ കരയാക്രമണം നടത്തിയാൽ തിരിച്ചടി; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ

ടെഹ്‌റാൻ: ഇറാനിൽ അമേരിക്കൻ സൈനികർ കരമാർഗം പ്രവേശിച്ചാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാനിയൻ കരസേനാ കമാൻഡർ ബ്രിഗേഡിയർ ജനറൽ അലി ജഹാൻഷാഹി മുന്നറിയിപ്പ് നൽകി. അമേരിക്കൻ സൈനികർ ഇറാന്റെ മണ്ണിൽ കാലുകുത്തിയാൽ അവരെ തടയുമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അമേരിക്ക ഇറാനെതിരെ കരയാക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് ഇറാൻ സൈനിക നേതൃത്വത്തിന്റെ മുന്നറിയിപ്പ്. നിലവിൽ അമേരിക്കൻ കരസേന ഇറാനിൽ പ്രവേശിച്ചതായി സ്ഥിരീകരണമില്ല.

ഇതിനിടെ, ഇറാൻ–അമേരിക്ക സംഘർഷം തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട ഗതാഗത നിയന്ത്രണങ്ങളും ചർച്ചകളും തുടരുകയാണ്. മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ സൈനിക നീക്കങ്ങൾ അന്താരാഷ്ട്ര തലത്തിൽ നിരീക്ഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *